
മുടപുരം: കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സമഗ്ര ശിക്ഷ കേരളം കണിയാപുരം ബി.ആർ.സിയുടെ കീഴിൽ നടത്തുന്ന ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല വെയിലൂർ ഗവ.ഹൈസ്കൂളിൽ നടന്നു.കവിയും അദ്ധ്യാപകനുമായ സിദ്ദിഖ് സുബൈർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്.അനിതാബായി അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ എസ്.ജസീന,സ്റ്റാഫ് സെക്രട്ടറി എസ്.ശ്രീ ശങ്കർ,വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ.എം.റഹീം,എസ്.ആർ.ജി കൺവീനർ ഐ.ബീന തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ശില്പശാലയ്ക്ക് ജസീന നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |