
വർക്കല: വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് മുന്നിൽ ബസുകാർ തോന്നുംപടിയാണ് ബസ് നിറുത്തി ആളെ ഇറക്കുന്നതും കയറ്റുന്നതുമെന്ന പരാതി വ്യാപകമാണ്. അതോടെ വർക്കല-ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ലഘുലേഖകൾ നൽകുകയും റോഡ് അച്ചടക്കത്തിന്റെ ആവശ്യകതകളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി.പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബ്രഹ്മാസ് മോഹനൻ,അഡ്വ.ആർ.അനിൽകുമാർ,നിസാർ നടയറ,ലൈന കണ്ണൻ,വർക്കല വാസുദേവൻ,രാധാകൃഷ്ണൻ,കെ.റെയിൽ കോ-ഓർഡിനേറ്റർ ജയേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |