SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

ഹരിത ടൗൺ പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും

attingal-haritha-town

ആറ്റിങ്ങൽ: നഗരസഭയിൽ ഹരിത ടൗൺ പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു.ആറ്റിങ്ങൽ നഗരസഭയിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പെയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഹരിത ടൗൺ,ഹരിത വിദ്യാലയം,ഹരിത കലാലയം,ഹരിത അയൽക്കൂട്ടം പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.നഗരസഭ പരിധിയിലെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഹരിത ഓഡിറ്റ് നടത്തി ഗ്രേഡ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെയും അനുമോദിച്ചു.വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ,കൗൺസിലർമാരായ ലൈല ബീവി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL