SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

നാശോന്മുഖമായി കുളങ്ങൾ

hi

കിളിമാനൂർ: ഒരുകാലത്ത് നാടിന്റെ ജീവനാഡികളായിരുന്ന കുളങ്ങൾ ഇന്ന് അവഗണനയിൽ. രാജഭരണകാലം മുതൽ ഇവിടുത്തുകാർ കുടി വെള്ളത്തിനും കൃഷിക്കും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ ജലം നൽകിയ നിരവധി കുളങ്ങളാണ് നാട്ടിൽ അങ്ങിങ്ങായി ആർക്കുംവേണ്ടാതെ കിടക്കുന്നത്. മുൻ വർഷങ്ങളിൽ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോൾത്തന്നെ നാശോന്മുഖമായ ഈ പൊതുകുളങ്ങൾ ശുചിയാക്കിയിരുന്നെങ്കിൽ വരുന്ന വേനൽക്കാലങ്ങളെ തടയാൻ സഹായകമായേനെ. കൃഷിയിടങ്ങൾക്കും വയലുകൾക്കും സമീപത്തായി ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള കുളങ്ങൾ മാലിന്യം നിറഞ്ഞും കൽക്കെട്ടുകൾ തകർന്നും ഉപയോഗശൂന്യമാണ്. മിക്കവയും കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്നുകഴിഞ്ഞു.

 രോഗഭീതിയും

പല കുളങ്ങളും ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഗാർഹിക,​ വ്യാവസായിക മാലിന്യങ്ങൾ,​ ഭക്ഷ്യ-മാംസാവശിഷ്ടങ്ങൾ,​ കാട് വെട്ടിത്തെളിക്കുന്ന ചെടികൾ എല്ലാം നിക്ഷേപിക്കാനുള്ള ഇടമായി ഈ കുളങ്ങൾ മാറിക്കഴിഞ്ഞു. നിരവധിപേർക്ക് ഉപകാരപ്രദമായ കുളങ്ങളിലെ വെള്ളത്തിൽ തൊടാൻ തന്നെ ഇപ്പോൾ നാട്ടുകാർക്ക് പേടിയാണ്. ഏതുതരം രോഗവും ഇതിൽനിന്നു പിടിപെടാവുന്ന അവസ്ഥയാണ്.

 ആവേശം പരിപാലിക്കാനില്ല

ഭൂരിഭാഗം കുളങ്ങളും പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചവയാണ്.എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല അതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ പഴയ ജലാശയങ്ങൾ വൃത്തിയാക്കിയെടുക്കുന്നത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL