
തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഏർപ്പെടുത്തിയ ഗാന്ധി ദർശൻ അവാർഡുകൾ വിതരണം ചെയ്തു.കേരള ഗാന്ധി സ്മാരകനിധി ചെയർമാനും ഗാന്ധിദർശൻ വർക്കിംഗ് ചെയർമാനുമായ എൻ.രാധാകൃഷ്ണൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
മികച്ച സ്‌കൂളുകൾക്കും അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പുരസ്‌കാരങ്ങൾ മാജിക് പ്ലാനറ്റ് സ്ഥാപകൻ ഗോപിനാഥ് മുതുകാട് വിതരണം ചെയ്തു.ജില്ലാവിദ്യാഭ്യാസ ഓഫീസർ ആർ.ബിജു അദ്ധ്യക്ഷനായ യോഗത്തിൽ കേരള ഗാന്ധിസ്മാരകനിധി സെക്രട്ടറി ടി.ആർ. സദാശിവൻ നായർ, ഗാന്ധിദർശൻ ഡയറക്ടർ ജേക്കബ് പുളിക്കൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലീനാദേവി എസ്.വി, ഗാന്ധിദർശൻ ജോയിന്റ് ഡയറക്ടർ ഊരൂട്ടമ്പലം ബി. ജയചന്ദ്രൻ, ഗാന്ധിദർശൻ ജില്ലാ കൺവീനർ എൻ.സാബു, കെ.ഐ.ബിനു, എസ്.രാജശേഖരൻ നായർ, ബി.ജയചന്ദ്രൻ, വി.കെ. മോഹൻ, ജി.രാജേന്ദ്രൻപിള്ള, ജെ.ജോസ് വിക്ടർ, ബി. ബീന, ജി.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.മാതൃകാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാറശാല ഉപജില്ല വിദ്യാഭ്യാസഓഫീസർ എ.സുന്ദർദാസ്, ക്ലീറ്റസ് തോമസ്, ഐ.ശ്രീകല, ആർ.ശ്രീകുമാർ. കിഷോർകുമാർ എം. എസ്. എന്നിവരെ യോഗത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |