SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ശ്രീവരാഹത്തെ പ്രചാരണ ചൂട് അവസാന ലാപ്പിൽ

തിരുവനന്തപുരം: കോർപ്പറേഷൻ ശ്രീവരാഹം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് പ്രചാരണച്ചൂടേറി. നവംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന മത്സരം മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ്.സിറ്റിംഗ് വാർഡ് നിലനിർത്താനുള്ള ശക്തമായ ശ്രമത്തിലാണ് എൽ.ഡി.എഫും സി.പി.ഐയും. കഴിഞ്ഞ തവണ കൈവിട്ടുപോയ വാർഡ് തിരിച്ച് പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ശക്തമായ മത്സരം കാഴ്ചവച്ച് യു.ഡി.എഫും ഒപ്പത്തിനൊപ്പമുണ്ട്. 24നാണ് തിരഞ്ഞെടുപ്പ്.25ന് വോട്ടെണ്ണൽ.സി.പി.ഐ കൗൺസിലറായിരുന്ന എസ്.വിജയകുമാർ അന്തരിച്ചതിനെ തുടർന്നാണ് ശ്രീവരാഹം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വിജയകുമാറിനൊപ്പം വാർഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വി.ഹരികുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻസഭ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റുമാണ്.ബി.ജെ.പി സ്ഥാനാർത്ഥിയായ ആർ.മിനി മുൻ കൗൺസിലർ കൂടിയാണ്. മിനി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറിയായിരുന്നു. എൻ.ജി.ഒ സംഘിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാറാണ് ഭർത്താവ്. ബി.സുരേഷ്‌കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2020ൽ ശ്രീവരാഹം വാർഡിൽ മത്സരിച്ചിരുന്നു. വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും മുക്കോലയ്ക്കൽ ദേവി എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയകുമാറിന് 1459 വോട്ടും മിനിക്ക് 1257 വോട്ടും സുരേഷ് കുമാറിന് 408 വോട്ടുമാണ് ലഭിച്ചത്.

സുരേഷ് ഗോപിയും പ്രചാരണത്തിൽ

ബി.ജെ.പി സ്ഥാനാർത്ഥി ആർ.മിനിയുടെ പ്രചാരണത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതും ബി.ജെ.പി ക്യാമ്പിനെ ആവേശത്തിലാക്കി.സുരേഷ് ഗോപി ഇന്നലെ ശ്രീവരാഹത്തെ വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു.പ്രചാരണ റാലിയും സംഘടിപ്പിച്ചു.ബി.ജെ.പി സെൻട്രൽ ജില്ലാ പ്രസിഡന്റ് കരമന ജയൻ,​ ബി.ജെ.പി നേതാക്കൾ,​ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

എൽ.ഡി.എഫ് പ്രചാരണ ജാഥ

എൽ.ഡി.എഫ് ഇന്നലെ വാർഡിൽ പ്രചാരണ ജാഥ ആരംഭിച്ചു. പ്രചാരണ ജാഥയിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.

യു.ഡി.എഫ് പര്യടനം

പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ യു.ഡി.എഫ് പര്യടനം നടത്തി.കാൽനട പര്യടന ജാഥയിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL