പോത്തൻകോട്:കോൺഗ്രസ് പോത്തൻകോട്,വേങ്ങോട് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഇടതു സർക്കാരിന്റെ നികുതി വർദ്ധന ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ കീഴ്തോന്നയ്ക്കൽ വല്ലേജ് ഓഫീസിൽ ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് പി.ഷിബി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാനവാസ്, എം.മുനീർ, കൊയ്ത്തൂർക്കോണം സുന്ദരൻ, ബി. കൃഷ്ണൻ, ജഫർഖാൻ, അനസ്, ബാ ഹുൽ കൃഷ്ണ, അഭിജിത്ത്, സാജു, ബൈജു, ജോഷ് കുമാർ, മഞ്ഞമല ബാബു തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |