SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

general

ബാലരാമപുരം: 48 കിലോ കഞ്ചാവുമായി ഒരു യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് പിടികൂടി.ഇന്നലെ രാവിലെ 10ഓടെ പാരൂർക്കുഴിയിൽ സ്വകാര്യവ്യക്തിയുടെ വാടക വീട്ടിലാണ് സംഭവം.വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിറകിലത്തെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നേമം സ്വദേശികളായ ഷാനവാസ് (35)​,​റഫീക്ക് (31)​,​പൂവച്ചൽ സ്വദേശി അനസ് (35)​,​പേയാട് സ്വദേശി റിയ സ്വീറ്റി (44)​ എന്നിവരാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിൻസെന്റ്,​ എസ്.സി.പി.ഒ സജിത്ത് ലാൽ,​വിനീഷ്,​സനൽ,​എ.എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL