കോവളം: കോവളത്തും ഹാർബർ - തീരദേശ മേഖലയിലും മോഷ്ടാക്കളുടെയും അക്രമികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വർദ്ധിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി ഹാർബറിൽ നിറുത്തിയിട്ടിരുന്ന മൂന്ന് കാറുകൾ അക്രമി അടിച്ചു തകർത്തതാണ് ഒടുവിലത്തെ സംഭവം. തീരദേശ പൊലീസ് സ്റ്റേഷനു സമീപം ഒരു തടിമില്ലിലും മറ്റ് രണ്ട് കടകളിലും മോഷണവും നടന്നു. പൊലീസ് പിടികൂടിയ ശേഷം ജാമ്യത്തിൽ വിട്ടയാളാണ് അർദ്ധരാത്രിയോടെ വാഹനങ്ങൾ അടിച്ച് തകർത്തതെന്നും ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും നാട്ടുകാർ പറയുന്നു. പൊലീസ് പട്രോളിംഗ് നിലച്ചതാണ് അക്രമങ്ങൾ തുടരാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്തെ അക്രമി സംഘത്തെ തുരത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |