നഗരൂർ: നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13കാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പൊലീസ് 6പേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വഞ്ചിയൂർ കടവിള മൊട്ടമല സ്വദേശി സനലി (36)നെ കോടതി റിമാൻഡ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി ക്ലാസിൽ പഠന വൈകല്യങ്ങൾ കാട്ടിയതിനെ തുടർന്ന് സ്കൂളധികൃതർ നടത്തിയ കൗൺസിലിംഗിൽ കുട്ടിക്ക് അമിത മൊബൈൽ ഫോൺ ഉപയോഗമുള്ളതായി വ്യക്തമാവുകയും തിരുവനന്തപുരം സഖി സെന്ററിനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് നടന്ന കൗൺസിലിംഗിലാണ് സമപ്രായക്കാരുൾപ്പെടെ ആറുപേർ ശാരീരികമായി ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. ചൈൽഡ് വെൽഫെയർ സെന്ററിന്റെ സംരക്ഷണത്തിലുള്ള കുട്ടി, മൂന്ന് വർഷത്തിനിടെ നിരവധി തവണ ശാരീരിക ഉപദ്രവത്തിനിരയായതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |