
വർക്കല: പാലച്ചിറ മരക്കടമുക്ക് റോഡിൽ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന ബെവ്കോ ഔട്ട്‌ലെറ്റിനെതിരെ പാലച്ചിറ,മരക്കടമുക്ക്, രഘുനാഥപുരം റസിഡന്റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണയും റാലിയും ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു. പാലച്ചിറ വലിയപള്ളി പ്രഥമ ഇമാം മുഹമ്മദ് സിദ്ദിഖ് മന്നാനി അത്ഖമി അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ധർണക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |