SignIn
Kerala Kaumudi Online
Friday, 23 October 2026 10.37 AM IST

ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ആറ്റിങ്ങൽ: മേവർക്കൽ ഗവ.എൽ.പി സ്കൂളിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.പൂർവ വിദ്യാർത്ഥി ഡോ. കെ.ജി. മാധവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്‌ട്രസ് ബി. മഞ്ജു,കരവാരം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ എം.കെ.ജ്യോതി,വിജി വേണു,കരവാരം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. കൊച്ചനിയൻ,കിളിമാനൂർ ബി.പി.സി നവാസ്.കെ, എസ്.എം.സി ചെയർമാൻ കെ.ബിനോയ്‌,എസ്.എസ്.ജി. ചെയർമാൻ കെ.എസ്. തുളസീധരൻ പിള്ള, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിജയൻ ആശാരി,മുൻ ഹെഡ്മിസ്‌ട്രെസുമാരായ ഷീജ.പി.എസ്,ആർ.എം. സ്വപ്ന, എസ്.എം.സി അംഗം സി.വി. നാരായണൻ നായർ,മുൻ എസ്.എം.സി ചെയർമാൻ നിസാർ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.പ്രേമചന്ദ്രൻ,സജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിബി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL