SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

നടുങ്ങി നാട്ടുകാർ

balachandran

വട്ടപ്പാറ: ബാലചന്ദ്രൻ ഭാര്യ ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്ന വാർത്ത കുറ്റിയായണിയിലുള്ളവർക്ക് വിശ്വസിക്കാനായില്ല. കാരണം പ്രദേശത്തെ മാതൃകാദമ്പതികളായിരുന്നു ഇവർ. ബാലചന്ദ്രൻ എവിടെ പോയാലും ജയലക്ഷ്മിയും ഒപ്പമുണ്ടാകും. ഈ പരസ്പര സ്നേഹവും കരുതലും തന്നെയാണ് ബാലചന്ദ്രനെ ഇങ്ങനെയൊരു കൊലപാതകത്തിലും ആത്മഹത്യയിലും എത്തിച്ചത്. വട്ടപ്പാറ കുറ്റിയായണി അജിത് ഭവനിൽ ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മിയെ കഴുത്തറുത്ത് കൊലപ്പെടുത്തി തൂങ്ങി മരിക്കാൻ മറ്റു കാരണങ്ങളൊന്നും തന്നെയില്ലെന്ന് ബന്ധുക്കൾ പറയുന്നു. എവിടെ പോകാനും കൂടെയുണ്ടായിരുന്ന ഭാര്യ കിടപ്പിലായത് ബാലചന്ദ്രന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. സമീപത്ത് താമസിക്കുന്ന മക്കളുടെ വീട്ടിൽ പോയി നിൽക്കാനോ അവിടെ നിന്നും ആഹാരം കൊണ്ടുവരാനോ ബാലചന്ദ്രൻ തയ്യാറായിരുന്നില്ല. തങ്ങൾ കാരണം മക്കൾ പോലും ബുദ്ധിമുട്ടരുതെന്ന് ബാലചന്ദ്രൻ കരുതി.സമീപ ദിവസങ്ങളിൽ ജയലക്ഷ്മിയുടെ രോഗം മൂർച്ഛിച്ചത് ഇരുവരെയും അസ്വസ്ഥരാക്കി. ഇതാകാം അവരൊരുമിച്ച് യാത്രയാകാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL