SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

crime

അഗളി: അട്ടപ്പാടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുതൂർ അരളിക്കോണം ആദിവാസി ഊരിലെ ദുരയുടെ ഭാര്യ രേശിയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രഘുവിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് സംഭവം . ര

ഘു ഭാര്യ സെൽവിയെ മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ രേശി ഇടപെട്ടിരുന്നു. തുടർന്ന് ഉറങ്ങാൻ കിടന്ന രേശിയെ വിടിനുള്ളിൽ കയറി ഹോളോബ്രിക്സ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. സെൽവി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് സമീപവാസികൾ എത്തി രഘുവിനെ വീട്ടിൽ നിന്നും അകറ്റി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പുതൂർ പോലീസ് സ്ഥലത്തെത്തി. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ആരോഗ്യ വകുപ്പ് അധികൃതരും എത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രേശിക്ക് രഘുവിനെ കൂടാതെ ഭാഗ്യരാജ് എന്ന മകനുമുണ്ട്. മാനസിക വൈകല്യമള്ളുള്ള ആളാണ് പ്രതിയെന്ന് സമീപവാസികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL