മുക്കം: വീട്ടുകാർ പുറത്തു പോയ നേരംനോക്കി ഓടിളക്കി അകത്തു കയറിയ മോഷ്ടാവ് 25 പവന്റെ ആഭരണങ്ങൾ കവർന്നു. കുമാരനെല്ലൂർ കൂടങ്ങര മുക്കിൽ ചക്കിങ്ങൽ ഷറീനയുടെ വീട്ടിൽ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു മോഷണം. വീട്ടുകാർ ബന്ധുവീട്ടിൽ പോയതായിരുന്നു. ഭർതൃവീട്ടിൽ നിന്ന് പ്രസവത്തിനു വന്ന ഷറീനയുടെ മകളുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കട്ടിലിനടിയിലായിരുന്നു ആഭരണങ്ങൾ പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |