
കല്ലമ്പലം : ചാത്തമ്പറ ചപ്പാത്ത്മുക്ക് റസിഡന്റ്സ് അസോസിയേഷനും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയും ആലംകോട് ദിയ ലാബ് ആൻഡ് ഡിജിറ്റൽ എക്സ്റേയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജു വി.ബി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര സുദർശനൻ,അസോസിയേഷൻ സെക്രട്ടറി അമ്മിണി അരവിന്ദ്,വൈസ് പ്രസിഡന്റ് മേവർക്കൽ നാസർ, എക്സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ദീൻ,വിനോദ് മാർത്താണ്ഡൻ,വിജയകുമാരൻ നായർ,ഷീജു തുടങ്ങിയവർ പങ്കെടുത്തു.പേ വിഷബാധയ്ക്കെതിരെ ഡോ.അശ്വിനി ബോധവത്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |