SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

എം.ഡി.എം.എയുമായി രണ്ട് യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ

പൂവാർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി ശിവജി (28),തൃശൂർ സ്വദേശി ഫവാസ് (30),കഴക്കൂട്ടം ചന്തവിള സ്വദേശി സൗമ്യ(23) എന്നിവരെയാണ് ആന്റി നർക്കോട്ടിക് സ്കോഡ് പിടികൂടി പൂവാർ പൊലീസിന് കൈമാറിയത്.

സംഘം തമിഴ്‌നാട്ടിൽ നിന്ന് മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം കോവളം കാരോട് ബൈപ്പാസിൽ തിരുപുറം പുറുത്തിവിളയിൽ തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു.

തമിഴ്‌നാട്ടിൽ ബിസിനസ് ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു എന്നാണ് സംഘം പൊലീസിന് മൊഴി നൽകിയത്. പൂവാർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കോവളം കാരോട് ബൈപ്പാസ് ഗതാഗതത്തിന് തുറന്നതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വ്യാപകമായിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാനുള്ള പരിശോധന ശക്തിപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL