
തിരുവനന്തപുരം: ദിസ് എബിലിറ്റി മിഷൻ കേരളയുടെ ചിറ്റാറ്റുമുക്ക് വാർഡ് ചാപ്ടറിന്റെ ഉദ്ഘാടനം ബെനഡിക്ട് മെന്നി മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ എൻഗേജ് ഡിസെബിലിറ്റി ഇന്ത്യയുടെ ജില്ലാ ചെയർമാൻ ഡോ.ജെ.ഡബ്ല്യു.പ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.എം.കെ ചാപ്ടർ പ്രസിഡന്റ് എം.റോസ്‌മേരി അദ്ധ്യക്ഷത വഹിച്ചു. ഇൻഡാക് നാഷണൽ പ്രസിഡന്റ് ദിസ് എബിലിറ്റി മിഷൻ കേരളയുടെ ചെയർമാൻ ഡോ.എഫ്.എം.ലാസർ ചാപ്ടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി,നാലാഞ്ചിറ ആർച്ച് ബിഷപ്പ് മാർ ഗ്രിഗോറിയോസ്, സ്നേഹവീട് ഭവനത്തിന്റെ ഡയറക്ടർ ഫാ.ജോർജ് ജോഷ്വാ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ആലംകോട് ജമാ അത്ത് ഉസ്താദും സൈക്കോളജിക്കൽ കൗൺസിലറുമായ ഇമാം കെപി.അഹമ്മദ് മൗലവി.എം.ഡി,ബെനാഡിക്ട് മെന്നി ആശ്രമം മാനേജർ ആർ.പ്രിയ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്സൺ ഫ്രാൻസിസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സഫീർ,എസ്.മോഹൻ, എം.അലാറിക് ഡിക്രൂസ്,കേരള സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി ജോൺ വിൽസൺ എന്നിവർ പങ്കെടുത്തു.
അംഗപരിമിതരും മനുഷ്യശേഷി വികസനവും എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ ജെയ്ശീലൻ ബ്രൈറ്റ് ക്ലാസെടുത്തു. മുൻ പഞ്ചായത്ത് അംഗം ജോയ് ചിറ്റാറ്റുമുക്ക്,സി.അജയകുമാർ,കെ.സേതുനാഥ്,ആർ.രഘുനാഥ്,പി.ആർ.എസ്.പ്രകാശൻ എന്നിവർ പങ്കെടുത്തു.കരോക്കെ ഗാനമേള,മാജിക് ഷോ,സമ്മാനവിതരണം,സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |