
തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ബോധവത്കരണ ക്ളാസ് നടത്തി.കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിപാടി റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സാബിത് സലിം ഉദ്ഘാടനം ചെയ്തു.ജില്ലാ ലീഡ് ബാങ്ക് മാനേജർ എസ്.ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.എൻ.എസ്.ടി.ഐ പ്രിൻസിപ്പൽ എം.ശരവണ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ സാക്ഷരതാ കൗൺസിലർ ആർ.ഗിരീഷ് കുമാർ ക്ളാസെടുത്തു. ട്രെയിനിംഗ് ഒാഫീസർമാരായ ഡി.ഭുവനേശ്വരി,വി.ബി.ജിഷ എന്നിവർ സംസാരിച്ചു.ഐ.ഒ.ബി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന മറ്റൊരു ബോധവത്കരണ പരിപാടി ലീഡ് ജില്ലാ ബാങ്ക് മാനേജർ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. പരിശീലനകേന്ദ്രം ഡയറക്ടർ ബി.സുജ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |