SignIn
Kerala Kaumudi Online
Friday, 23 October 2026 6.48 PM IST

കെ.ജി.ഒ.എഫ് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

s

തിരുവനന്തപുരം: പുത്തൻ പ്രവണതകൾ ഏതെല്ലാം ഉണ്ടായാലും കെ.ജി.ഒ.എഫിന് മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാദ്ധ്യതയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ (കെ.ജി.ഒ.എഫ്) നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.വി.എം.ഹാരിസ് സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എസ്.വിമൽ കുമാർ,മുൻ സംസ്ഥാന ഭാരവാഹികളായ ജെ.സജീവ്,വിനോദ് മോഹൻ എസ്.സജി കുമാർ,കെ.എസ്.സുനിൽ കുമാർ,എം.ബാലചന്ദ്രൻ,പി.ഡി.കോശി,റീജ,ഡോ.സോയ.കെ.എൽ,മനു.കെ.ജി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL