
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വാട്ടർ അതോറിട്ടി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു.നിശാദീപം പരിപാടി മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി ജനറൽ സെക്രട്ടറി സജീഷ് ശിവം നേതൃത്വം നൽകി.കെ.ജെ.ജോസ്മോൻ, ഐശ്വര്യ കരുണാകരൻ, വി.സുവീർ, ഷൈജിൻ.എസ്, ജി.പി.പ്രിജിനാഥ്, ടി.കെ.ആദർശ്, വി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |