SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

വർക്കലയിൽ അറുതിയില്ലാതെ അപകടങ്ങൾ

surakshaveli

വർക്കല: മൈതാനം-വർക്കലക്ഷേത്രം-കുരയ്ക്കണ്ണി റോഡിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെനടന്നത് 12ഓളം അപകടങ്ങൾ. അശ്രദ്ധയും അമിതവേഗതയും അപകടങ്ങൾക്ക് കാരണമായി പറയുമ്പോഴും ലഹരി ഉപയോഗവും ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സന്ധ്യകഴിഞ്ഞാൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നവരാണ് ഇതിൽ ഏറെയും.

വാഹനങ്ങളുടെ രൂപമാറ്റവും ഉച്ചത്തിലുള്ള ശബ്ദവും കണ്ണിന്റെ കാഴ്ചയെത്തന്നെ മറയ്ക്കുന്ന ശക്തിയേറിയ പ്രകാശവും എല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ പ്രദേശത്ത് ആവശ്യത്തിന് പോലും പട്രോളിംഗ് നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 രണ്ടാഴ്ചയ്ക്കിടെ.....12 അപടങ്ങൾ

 കൃത്യമായ പരിശീലനത്തിനും ബോധവത്കരണ ക്ലാസുകൾക്കും ശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതെങ്കിലും റോഡിലിറങ്ങുന്ന യുവാക്കൾ ഇതൊന്നും പാലിക്കാറില്ല.

സുരക്ഷാവേലികൾ തകർന്ന നിലയിൽ

വർക്കലക്ഷേത്രം -കുരയ്ക്കണ്ണി റോഡിൽ കൈരളി ജംഗ്ഷനു സമീപം 6 അപകടങ്ങളാണ് കഴിഞ്ഞ 10 ദിവസങ്ങളിൽ സംഭവിച്ചത്. റോഡിന് സമീപം നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലികൾ മൂന്നിടങ്ങളിൽ ഇടിച്ചു തകർത്ത നിലയിലാണ്. കാൽനടയാത്രപോലും ഭയക്കണം.

 പാർക്കിംഗ് റോഡിൽ

ഹെലിപ്പാട് ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ വാഹനങ്ങൾ പ്രധാന റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഇതോടെ റോഡിന്റെ പകുതിഭാഗം പാർക്കിംഗിന് പോകും. ഈ റോഡിലൂടെ അമിതവേഗതയിൽ വരുന്ന വാഹനം അപകടത്തിൽപ്പെടുന്നതിന് ഇതും കാരണമാകുന്നുണ്ട്. റോഡിന്റെ വളവുകളിലും മംഗ്ലാവ് മുക്ക് ജംഗ്ഷനിലും ഇത്തരം റോഡ് കൈയേറ്റങ്ങൾ കാണാം. നാല് റോഡുകൾ സന്ധിക്കുന്ന കുരയ്ക്കണ്ണി ജംഗ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ അല്പം കഷ്ടപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL