SignIn
Kerala Kaumudi Online
Friday, 23 October 2026 6.44 PM IST

ചേന്നൻപാറയിൽ പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി കുടിവെള്ളവിതരണം സുഗമമാക്കി

വിതുര: മൂന്ന് മാസങ്ങൾക്കു ശേഷം ചേന്നൻപാറയിൽ പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചേന്നൻപാറ മേഖലയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.

പൈപ്പ് പൊട്ടിയതോടെ മേഖലയിലെ കുടിവെള്ളവിതരണവും താറുമാറായി. വേനൽ കടുത്തതോടെ ചേന്നൻപാറ പ്രദേശം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായിരുന്നു. കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. മേഖലയിലെ നീരുറവകളും, നീർച്ചാലുകളും വറ്റിവരണ്ടു. പൈപ്പ് ജലം പാഴായി ഒഴുകുമ്പോൾ ജനം കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു.

പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്ന വിവരം ചൂണ്ടിക്കാട്ടി നാട്ടുകാർ പാലോട് ജലഅതോറിട്ടി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. പൈപ്പ് പൊട്ടി ഒഴുകുന്നതുമൂലം പ്രദേശത്തെ ജനങ്ങൾ നേരിടുന്ന കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചേന്നൻപാറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സതീന്ദ്രനാഥും സെക്രട്ടറി രാധാകൃഷ്ണനും പ്രശ്നത്തിൽ ബന്ധപ്പെടുകയും ജില്ലാ വാട്ടർ അതോറിട്ടി ഓഫീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് വാട്ടർ അതോറിട്ടി അടിയന്തരമായി പൊട്ടിയ പൈപ്പ് നന്നാക്കി ശുദ്ധജലവിതരണം സുഗമമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL