
തിരുവനന്തപുരം: കേരളത്തിനെ കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാർ ഞെരുക്കിക്കൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന വൈസ് ചെയർമാൻ സി.വേണുഗോപാലൻ നായർ. കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി തമ്പാനൂർ ആർ.എം.എസിന് മുന്നിൽ നടത്തിയ ഉപവാസവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.എസ്.ബാലഗോപാൽ,സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ നായർ,ജില്ലാ വൈസ് പ്രസിഡന്റ് പാലപ്പൂര് സുരേഷ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിലു ഗോപിനാഥ്,നിർമ്മൽദാസ്,വിനോഭ സുരേന്ദ്രൻ,സെക്രട്ടറിമാരായ അശോകൻ,രവി കല്ലുമല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |