
തിരുവനന്തപുരം:ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ ഇന്നലെ അവകാശ ദിനം ആചരിച്ചു. ബ്രാഞ്ചുകളിൽ ജീവനക്കാർ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി.എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ ,ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ്കുമാർ, ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |