വിതുര: കടയിൽ അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര ശിവൻകോവിൽ ജംഗ്ഷനിൽ ആൽഫ ഇലക്ട്രിക്കൽസ് വർക്ക് സ്ഥാപനയുടമയായ വിതുര തള്ളച്ചിറ സ്വദേശി വിനോദിനെയാണ് (40) ഫാൻ നന്നാക്കികൊടുക്കാത്തതിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇറയൻകോട് ഷാജി എന്ന ഷാജി (40), ശ്രീകാര്യം പൊലീസ് സ്റ്റേഷൻപരിധിയിലെ റൗഡിയും കാപ്പാ ശിക്ഷകഴിഞ്ഞിറങ്ങിയ ഗാഫിൽ സജീവ് എന്ന സജീവ് (36), എറണാകുളം ജില്ലയിൽ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലുമുൾപ്പെട്ട കടയ്ക്കാവൂർ സ്വദേശി നിഷാദ് (38) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുൺ,വിതുര ഇൻസ്പെക്ടർ പ്രദീപ് കുമാർ,പാലോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ്,പൊലീസ് ഉദ്യോഗസ്ഥരായ അഭിജിത്ത്,ബിനു,അനൂപ്,അനുരാഗ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |