SignIn
Kerala Kaumudi Online
Friday, 23 October 2026 11.03 AM IST

അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

വെള്ളറട: അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിയൂർ ചരുവിളാകം ബംഗ്ളാവിൽ പ്രജിനെ (29) നെയ്യാറ്റിൻകര കോടതി 5 ദിവസത്തേക്ക് തെളിവെടുപ്പിനായി വെള്ളറട പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഫെബ്രുവരി 5നാണ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന പ്രജിൻ പിതാവ് ജോസി(70)നെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം കാർ ഓടിച്ച് വെള്ളറട സ്റ്റേഷനിലെത്തി പിതാവിനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള ഭാഗത്തായി രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോസിനെയാണ് കണ്ടത്. ഉടനെ പാറശാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. പ്രജിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകായിരുന്നു. ഇന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ വിശദമായ തെളിവെടുപ്പ് നടക്കുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL