
തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ പി.എസ്.സി മ്യൂസിയം ഒരുങ്ങുന്നു. പട്ടം തുളസിഹിൽ ബംഗ്ലാവിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. 3ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്യും. കേരളപ്പിറവിക്ക് മുൻപുള്ള മദിരാശി പ്രവിശ്യയിലേയും കൊച്ചി,തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥ നിയമനരീതികളും കേരളപ്പിറവിക്ക് ശേഷമുള്ള കേരള പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്ന അപൂർവ രേഖകളാണ് മ്യൂസിയത്തിന്റെ പ്രത്യേകത. വിശാലമായ റഫറൻസ് ലൈബ്രറിയും റീഡിംഗ് റൂമും മന്ദിരത്തിലുണ്ട്. മ്യൂസിയം ഉദ്ഘാടനച്ചടങ്ങിനോടൊപ്പം മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി 14 ജില്ലാ പി.എസ്.സി ഓഫീസുകളും 3മേഖലാ ഓഫീസുകളും ആസ്ഥാന ഓഫീസും സമ്പൂർണ ഹരിത ക്യാമ്പസായി മാറുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |