തിരുവനന്തപുരം: റസിഡന്റ്സ് അപ്പക്സ് കൗൺസിൽ ഒഫ് തിരുവനന്തപുരം,വെങ്കിട്ടക്കുഴി എൽ.എം.എൽ.പി.എസ്,ഇയ്യാക്കോട് ലൂഥറൻ ചർച്ച് കടയ്ക്കൽ എന്നിവയുടെ ആഭിമുഖ്യത്തിൽ കിംസാറ്റ് ഹോസ്പിറ്റൽ കടയ്ക്കൽ, പി.എം.എസ് ഡെന്റൽ കോളേജ് വട്ടപ്പാറ,അൽഹിബാ കണ്ണാശുപത്രി വെഞ്ഞാറമൂട്,കോയമ്പത്തൂർ ആര്യവൈദ്യശാല തിരുവനന്തപുരം,ഗവ.ഹോമിയോ ഡിസ്പെൻസറി കുമ്മിൾ എന്നിവയുടെ സഹകരണത്തോടെ എൽ.എം.എൽ.പി.എസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം, ലാബ് പരിശോധനകൾ എന്നിവ സംഘടിപ്പിച്ചു. ഫാ.ജെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സിനഡ് സ്കൂൾ മാനേജർ ഡോ.കെ.പി.ലാലാദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സഫീലാബീവി സ്വാഗതം പറഞ്ഞു.അപ്പക്സ് റസിഡന്റ്സ് പ്രസിഡന്റ് കെ.ജി.ബാബു വട്ടപ്പറമ്പിൽ മുഖ്യാതിഥിയായി.സിനഡ് സെക്രട്ടറി എ.പ്രമോദ്കുമാർ,അപ്പക്സ് ജനറൽ സെക്രട്ടറി എസ്.സതീശ് ചന്ദ്രൻ നായർ,ട്രഷറർ വിതുര റഷീദ്,മെമ്പർമാരായ വി.ശാലിനി,സുമേഷ്,ജോണി എന്നിവർ പങ്കെടുത്തു. സ്കൂൾ വികസനസമിതി അംഗം എൻ.രമണി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |