
തിരുവനന്തപുരം: 'മഴ പാടും.. കുളിരായി.. വന്നതാരോ ഇവളോ...' ഭാര്യയും നടിയുമായ ദിവ്യയെ ചേർത്തുപിടിച്ച് നടൻ ക്രിസ് വേണുഗോപാൽ പാടിയപ്പോൾ പുറത്തും മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ട്രിവാൻഡ്രം ഹൈനസ് ലയൺസ് ക്ലബും അർപണ ഫൗണ്ടേഷനും സംയുക്തമായി പാളയം ഹസൻ മരിക്കാർ ഹാളിൽ നടത്തിയ ഡി.ജെ ഈവനിംഗിൽ മുഖ്യാതിഥികളായി എത്തിയതായിരുന്നു ക്രിസും ദിവ്യയും.
അഭിനയത്തിലെയും ജീവിതത്തിലെയും നല്ല നിമിഷങ്ങൾ ക്രിസ് പങ്കുവച്ചു. തൂമഞ്ഞിൻ നെഞ്ചിൽ ഉറങ്ങി... മുന്നാഴി തെന്നൽ...പാട്ട് പാടാൻ ദിവ്യയും കൂടി. രണ്ട് ഘട്ടമായി നടത്തിയ പരിപാടിയിലെ ആദ്യ ഘട്ടം സ്ത്രീകൾക്കു വേണ്ടി മാത്രം ഉള്ളതായിരുന്നു. സ്വയം മറന്ന് നൃത്തം ചെയ്തവർക്കൊപ്പം മുത്യാതിഥികളും പങ്കാളിയായി. തട്ടുപൊളിപ്പൻ പാട്ടുകൾക്കൊപ്പം മെലഡി ഗാനങ്ങളും ഡി.ജെ നൈറ്റിൽ ഇടംപിടിച്ചു. പങ്കെടുക്കാൻ എത്തിയവർക്കായി ഭക്ഷണവും ഒരുക്കിയിരുന്നു. ക്രിസിനെയും ദിവ്യയെയും ആദരിച്ച് ഉപഹാരവും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |