SignIn
Kerala Kaumudi Online
Friday, 23 October 2026 11.03 AM IST

പോക്സോ കേസ്: പ്രതിക്ക് 4 വർഷം തടവ്

വർക്കല: പോക്സോ കേസ് പ്രതിക്ക് 4 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് വർക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അയിരൂർ കായൽപ്പുറം ഈഞ്ചയിൽക്കോണം ചരുവിള വീട്ടിൽ ശരത്തിനെ (32,ബെരാൻ)ആണ് ജഡ്ജി എസ്.ആർ. സിനി ശിക്ഷിച്ചത്. 2020ൽ അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. വീടിന് മുന്നിൽ കളിക്കുകയായിരുന്ന 10,13 വയസുള്ള കുട്ടികളെ കടന്നുപിടക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പോക്സോ ആക്ടിലെ 8-ാം വകുപ്പ് പ്രകാരം 3 വർഷം തടവും 25000 രൂപ പിഴയും 12-ാം വകുപ്പ് പ്രകാരം 1 വർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് കൂടി അനുഭവിക്കണം. പിഴത്തുകയിൽ 20000 രൂപ വീതം കുട്ടികൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ഹേമചന്ദ്രൻ നായർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL