SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

പീഡനക്കേസിൽ സി.ഐ.ടി.യു മുൻ നേതാവിന് 17വർഷം തടവ് ഒരുലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ സി.ഐ.ടി.യു മുൻ നേതാവിന് 17വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കരകുളം മുല്ലശ്ശേരി മുക്കോല ജംഗ്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ സനൽ കുമാറിനെയാണ് (ബിനു) കോടതി വിവിധ വകുപ്പുകളിലായി 17 വർഷം തടവിന് ശിക്ഷിച്ചത്. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷിച്ചത്.


പ്രതിയുടെ വീടിനു സമീപത്തായി വാടകയ്ക്ക് താമസിച്ചിരുന്ന അന്യനാട്ടുകാരിയായ പെൺകുട്ടിയോട് താത്പര്യം തോന്നിയ പ്രതി അനുയായികളെ വിട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. പ്രശ്നം പരിഹരിച്ചു തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച കുട്ടിയുടെ ഷാൾ കൊണ്ട് അവരെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL