
കഴക്കൂട്ടം: കേരള കർഷകസംഘം മംഗലപുരം ഏരിയ കമ്മിറ്റി 20 ഏക്കറിൽ സംയോജിത പച്ചക്കറി കൃഷി നടപ്പിലാക്കി. ഓരോ വില്ലേജ് കമ്മിറ്റിയും രണ്ട് ഏക്കർ വീതം സ്ഥലമേറ്റെടുത്ത് കൃഷി ആരംഭിക്കുകയാണുണ്ടായത്. പരിപാടിയുടെ മംഗലപുരം ഏരിയാതല ഉദ്ഘാടനം കണിയാപുരം എൽ.സി മേഖലയിലെ തെക്കേവിളയിൽ ഒരേക്കർ സ്ഥലത്ത് വിവിധ തരം പച്ചക്കറി തൈകൾ നട്ടുകൊണ്ട് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ നിർവഹിച്ചു. മംഗലപുരം ഏരിയ സെക്രട്ടറി എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, ഏരിയാകമ്മിറ്റി അംഗങ്ങളായ ജയൻ, അഡ്വക്കേറ്റ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബില സക്കീർ, പഞ്ചായത്ത് അംഗം മണിമധു, കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ.യാസർ, മേഖലാ സെക്രട്ടറിമാരായ സന്തോഷ്, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |