
കിളിമാനൂർ: അധുനിക നിലവാരത്തിൽ പുനർ നിർമ്മിച്ച ചെമ്പരത്തുമുക്ക് പുതശേരിമുക്ക് കല്ലമ്പലം റോഡ് നാടിന് സമർപ്പിച്ചു.റോഡിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ചീപ്പിൽക്കട കലിങ്കും തുറന്നു. 5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ ,ജനപ്രതിനിധികളായ എ.എസ്.വിജയലക്ഷ്മി, എം.രഘു,ലാലി ജയകുമാർ,നിസാമുദ്ദിൻ നാലപ്പാട്ട്,അനോബ് ആനന്ദ്,എസ്.അർച്ചന,രാഷ്ട്രീയ കക്ഷിനേതാക്കളായ എസ്.കെ.സുനി ,സരേഷ് പയക്കാട് ,പേരൂർ നാസർ,എൻ. ശശിധരൻ,എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |