തിരുവനന്തപുരം: കേരളകൗമുദിയുടെയും കൗമുദി ടി.വിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു.'ജ്യോതിർഗമയ സീസൺ 2'.1980 മുതൽ 2023വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മത്സരം.15 മുതൽ 25 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം.ഒരു മത്സരാർത്ഥിക്ക് സെമി ക്ലാസിക്കൽ,മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്നു ഗാനങ്ങൾ പാടാം. തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് മത്സരിക്കാം. ആദ്യഘട്ട ഓഡിഷൻ ഏപ്രിൽ 16ന് നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈമാസം10. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 8281618450. ഇ മെയിൽ: sreesasthajiji@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |