
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന നിർദ്ധനരായ ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം നടത്തി.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എബി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്,ടി.കുമാർ,ഹെൽത്ത് സൂപ്പർവൈസർ തിലകരാജ് തുടങ്ങിയവർ സംസാരിച്ചു.പാറശാല,കാരോട്,കുളത്തൂർ,പൂവാർ,തിരുപുറം,ചെങ്കൽ എന്നീ പഞ്ചായത്തുകളിലെ കുട്ടികൾക്കാണ് മരുന്ന് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |