
കല്ലമ്പലം: നാവായിക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി വനിതാ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം മറിയാമ്മ ഉമ്മൻചാണ്ടി നിർവഹിച്ചു. സ്നേഹം, സേവനം,സമാധാനം എന്നീ ലക്ഷ്യം മുൻനിർത്തിയാണ് വനിതാ സാംസ്കാരിക വേദിയുടെ പ്രവർത്തനം.
സംഘടനാ പ്രസിഡന്റ് ജെ.മായാറാണി അദ്ധ്യക്ഷത വഹിച്ചു. നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.താഹ, ഡോ.ബെറ്റിമോൾ മാത്യു, ഡോ.ലക്ഷ്മി ദാസ്, ഷിബി നിലാമുറ്റം, കവയിത്രി സഫി അലി താഹ, ലിസി മേനാപാറ,റിമ രാജ്, സുധീന ബീവി, റഫീഖ ബീവി കപ്പാംവിള തുടങ്ങിയവരും നൂറുകണക്കിന് വനിതകളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |