
മുടപുരം: സ്കൂളികളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പനയ്ക്കെതിരെ കേരള മഹിളാ സംഘം കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുളിമൂട് ജംഗ്ഷനിൽ ചേർന്ന യോഗം മഹിളാസംഘം സംസ്ഥാന ട്രഷറർ കവിത സന്തോഷ് ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. റീന.പി സ്വാഗതം പറഞ്ഞു. ജയ,എസ്.അജിത,ഷീജ,ശ്രീലത,ലത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |