കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി സെന്റർ കിൻഫ്രാ ഇന്റർനാഷണൽ അപ്പാരൽ പാർക്കിലെ കെട്ടിടത്തിലേക്കു മാറ്റി. സെന്ററിന്റെ താക്കോൽ കൈമാറ്റം കിൻഫ്രാ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാഅനി താക്കോൽ ഏറ്റുവാങ്ങി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാമോൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.റഷാദ്. വാർഡംഗം റെക്സിലിൻ മേരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |