SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ഉത്സവത്തിനൊരുങ്ങി ആറ്റുകാൽ; മുഖ്യമന്ത്രി ഇന്നെത്തും

READ ENGLISH VERSION

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണം. നാളെ രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും. ഒരുക്കങ്ങളെല്ലാം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിലെത്തും. ജനപ്രതിനിധികളും വിവിധവകുപ്പ് മേധാവിമാരും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിക്കും തിരക്കും ഒഴിവാക്കാൻ പ്രത്യേക ക്യൂവും സജ്ജമാക്കിയിട്ടുണ്ട്. പൊലീസിന്റെ താത്കാലിക കൺട്രോൾ റൂം ഇന്ന് വൈകിട്ട് സജ്ജമാകും.

13നാണ് ആറ്റുകാൽ പൊങ്കാല. നാളെ രാവിലെ കാപ്പുകെട്ട് ചടങ്ങ് കഴിഞ്ഞാൽ തോറ്റംപാട്ട് ആരംഭിക്കും. വൈകിട്ട് 6ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് നൽകും.
7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതം ആരംഭിക്കും. 13ന് രാവിലെ 10.15ന് പൊങ്കാലയുടെ അടുപ്പുവെട്ട്. ഉച്ചക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ടത്തിനുള്ള ചൂരൽകുത്ത്. രാത്രി 11.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 14ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. ഒരു മണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

 വിവിധ വേദികളിൽ കലാപരിപാടികൾ
5ന് രാത്രി 10ന് സൂര്യ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന മെഗാഷോ. 6ന് രാത്രി 8ന് ചലച്ചിത്രതാരം ജയരാജ് വാര്യരും പിന്നണി ഗായകൻ കല്ലറ ഗോപനും നയിക്കുന്ന ഗാനമേള. 7ന് വൈകിട്ട് 6.30ന് എ.ഡി.ജി.പി ശ്രീജിത്തും സംഘവും നയിക്കുന്ന സംഗീതസന്ധ്യ. 10ന് സംഗീതസംവിധായകൻ മനോ നയിക്കുന്ന ഗാനമേള. 9ന് വൈകിട്ട് 6ന് 101 കലാകാരന്മാരെ അണിനിരത്തി ക്ഷേത്രത്തിന് മുന്നിൽ ചലച്ചിത്രതാരം ജയറാം നയിക്കുന്ന പഞ്ചാരിമേളം. 10ന് രാത്രി 10ന് അംബ ആഡിറ്റോറിയത്തിൽ പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന നാടൻപാട്ട്. 11ന് രാത്രി 10ന് സിനിമാതാരങ്ങളായ പത്മപ്രിയ മിയ,പ്രിയങ്ക നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ താളമേളം മെഗാഷോ എന്നിവ അരങ്ങേറും.
അംബ, അംബിക, അംബാലിക എന്നീ വേദികളിലാണ് വിവിധ കലാപരിപാടികൾ നടക്കുന്നത്. രാവിലെ 5 മുതൽ രാത്രി വരെ ഭജന പുരാണപാരായണം,ശാസ്ത്രീയനൃത്തം,ഭരതനാട്യം തുടങ്ങിയവ അരങ്ങേറും. ഉത്സവ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ അംബ,കാർത്തിക ആഡിറ്റോറിയങ്ങളിൽ പ്രസാദഊട്ട് ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL