SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ബാലരാമപുരം ജംഗ്ഷൻ വികസനം: സ്ഥലമേറ്റെടുക്കാൻ 98 കോടി - മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷൻ വികസനത്തിനുള്ള അന്തിമ ഡി.പി.ആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
റോഡിനു ഇരുവശത്തായി വരുന്ന 398 നിർമ്മിതികളിൽ 386 എണ്ണത്തിന്റെ വില നിർണ്ണയം നടത്തി, ഭൂമി ഏറ്റെടുക്കൽ യൂണിറ്റിലേക്ക് നൽകിയിട്ടുണ്ട്. ഇതിൽ 195 കെട്ടിടങ്ങളുടെ ലാൻഡ് ട്രാൻസ്ഫറും പൂർത്തിയായി.ഇവ പൊളിക്കുന്നതിന് ലേല നടപടികൾ പുരോഗമിച്ചു വരികയാണ്. സ്ഥലമേറ്റെടുപ്പിനായി 98 കോടി രൂപ അനുവദിച്ചു. അധികതുക ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് എം.വിൻസെന്റിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ദേശീയ പാതയിൽ ബാലരാമപുരം വഴിമുക്ക് റീച്ചിന്റെ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ട്രാഫിക് വോളിയം പരിശോധിച്ച ശേഷം ജംഗ്ഷൻ വികസനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

വഴിമുക്ക് കളിയിക്കാവിള റീച്ചിന്റെ നവീകരണവുമായി ബന്ധപ്പെട്ട കാര്യം സഭയിൽ അറിയിച്ചിരുന്നു. മുപ്പത് മീറ്റർ വീതിയിൽ പാത നവീകരണം എന്ന ആവശ്യമാണ് ജനപ്രതിനിധികൾ മുന്നോട്ടു വച്ചത്. സഭയിൽ കഴിഞ്ഞ തവണ നൽകിയ മറുപടിക്കു ശേഷം വകുപ്പ് സെക്രട്ടറി ജനപ്രതിനിധികളുടേതടക്കം യോഗം വിളിച്ചുചേർത്തിരുന്നു. അവിടെ ഉയർന്ന നിർദ്ദേശങ്ങൾ കിഫ്ബിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL