തിരുവനന്തപുരം : കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത റോബോട്ടുകളുടെ പ്രദർശനം സംഘടിപ്പിച്ചു.സ്കൂളിലെ റോബോട്ടിക്‌സ് ക്ലബ്ബും സ്റ്റം റോബോട്ടിക്‌സ് ഇന്റർനാഷണലുമായി സഹകരിച്ചായിരുന്നു പ്രദർശനം. ഗ്രീറ്റിംഗ് റോബോട്ട്,നഴ്സിംഗ് റോബോട്ട്,വെൻഡിംഗ് മെഷീൻ, ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക റോബോട്ടിക് മോഡലുകലുകൾ പ്രദർശനത്തിലുണ്ടായിരുന്നു.സ്റ്റം റോബോട്ടിക്‌സ് സ്ഥാപകനും സിഇഒയുമായ രാജശേഖരൻ എ.എച്ചിന്റെ മേൽനോട്ടത്തിലായിരുന്നു പ്രദർശനം.പ്രിൻസിപ്പൽ സേവ്യർ അമ്പാട്ട്, അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പ്രദർശനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |