SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

50 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

കഴക്കൂട്ടം: 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന വിദേശമദ്യമാണ് പിടികൂടിയത്. പള്ളിപ്പുറം ഇടയിൽ വീട്ടിൽ മഹേഷി ( 38)​നെയാണ് ശനിയാഴ്ച പള്ളിപ്പുറം പാച്ചിറയിൽ നിന്നു എക്സൈസ് സംഘം പിടിച്ചത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർഷ ബിയുടെ നേതൃത്വത്തിൽ 'അസി. ഇൻസ്പെക്ടർ എസ് ഷംസുദ്ദീൻ , എക്സൈസ് ഉദ്യോഗസ്ഥരായ ജാഫർ,സുർജിത്ത്, സുധീഷ് ,ഷിജിൻ, ഡബ്ലിയു സി .റെജീന എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL