കുളത്തൂർ: പരസ്യമായി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്പന നടത്തുന്നത് ചോദ്യംചെയ്ത യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുളത്തൂർ കൊള്ളുമുറി കിച്ചു ഭവനിൽ സുമേഷ് കുമാറിനാണ് (25) കൈയ്ക്കും വയറിനും കുത്തേറ്റത്.
അക്രമം തടയാൻ ശ്രമിച്ച മാതാവ് തങ്കച്ചിക്കും (55) മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് കുളത്തൂർ പുല്ലുകാട് ജംഗ്ഷനിലായിരുന്നു സംഭവം. അക്രമം നടത്തിയ പുല്ലുകാട് സ്വദേശി നികേഷ് ലാലിനെതിരെ (32) തുമ്പ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |