SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

16കാരന് ക്രൂരമർദ്ദനം: 3 പേർക്കെതിരേ വധശ്രമത്തിന് കേസ് കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ

ആര്യനാട്: വിതുര തൊളിക്കോട്ട് 16കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമപ്രായക്കാരായ മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് പ്രകാരമാണ് കേസ്. മൂന്നുപേരുടെയും മൊഴി രേഖപ്പെടുത്തിയശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന് മുമ്പാകെ ഹാജരാക്കിയതായി ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് പറഞ്ഞു.

പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിലാണ് എഫ്.ഐ.ആറിന് പകരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്.എന്നാൽ, മുതിർന്നവർക്കുള്ള വകുപ്പുകൾ പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയായില്ലെങ്കിലും കുറ്റകൃത്യത്തിലെ ക്രൂരതയും ഗൗരവവും കുറ്രാരോപിതരുടെ മുൻകാല പെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകിയിട്ടുള്ളത്.

മൂന്നുപേരെയും ഇന്ന് പൂജപ്പുര ജുവനൈൽ ജസ്റ്റിസ് ഹോമിലെത്തിച്ച് കൗൺസലിംഗിന് വിധേയമാക്കും.തുടർന്ന് കുട്ടികളെ വീണ്ടും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.

തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കാട് കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തുക്കളായ മൂവർസംഘം 16കാരനേയും സഹോദരനേയും വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനവിവരം പുറത്തറിയാതിരിക്കാൻ 16കാരനെയും അനുജനെയും സംഘം ഭീഷണിപ്പെടുത്തിയിരുന്നെന്നും എസ്.എച്ച്.ഒ വി.എസ്.അജീഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL