
വെഞ്ഞാറമൂട്: സ്വകാര്യ ആംബുലൻസ് ഡ്രൈവർ ഡോക്ടറെയും നഴ്സിനെയും കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ശനിയാഴ്ച രാത്രിയാണ് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും,നഴ്സിനെയും സ്വകാര്യ ആംബുലൻസ് ഡ്രൈവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.ആംബുലൻസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഡോ.സുനിത.എൻ,വൈസ് പ്രസിഡന്റ് ഡോ.രാമകൃഷ്ണബാബു,ആശുപത്രി സൂപ്രണ്ട് ഡോ.രശ്മി,ഡോ.ഐശ്വര്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |