
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ തൈപ്പൂയം ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച ഗുണ്ട അറസ്റ്റിൽ. കണ്ണംപിള്ളിപ്പുറം തൈപ്പൂയം ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചാമക്കാല പള്ളിപ്പറമ്പിൽ ഷാബിത്തി(34)നെയാണ് കയ്പമംഗലം പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. ഫെബ്രുവരി 13നായിരുന്നു സംഭവം. കാവടിയാട്ടം കഴിഞ്ഞ് പുലർച്ചെ രണ്ടരയോടെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കണ്ണംപിള്ളിപ്പുറം സ്വദേശിയായ സായൂജിനെയാണ് ഇയാൾ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ചും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കയ്പമംഗലം ഇൻസ്‌പെക്ടർ കെ.ആർ.ബിജു, എസ്.ഐ സൂരജ്, ഹരിഹരൻ, സുനിൽകുമാർ, ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്. ഷാബിത്തിന്റെ പേരിൽ, മതിലകം, വലപ്പാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രക്കേസും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് കേസും അഞ്ച് അടിപിടിക്കേസും കഞ്ചാവ് കൈവശം വച്ചതിന് ഒരു കേസും ഉൾപ്പെടെ 12 കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |