
പെരുമ്പാവൂർ: കഞ്ചാവും ഹെറോയിനുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് ജലങ്കി മനീറുൽ ഷെയ്ക്ക് (22), ജൽപായിഗുരി സിൽഗുരി കിഷൻസാർക്കി (23) എന്നിവരെ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുനീറുൽ ഷെയ്ക്കിൽ നിന്ന് 54 പൊതി കഞ്ചാവും കിഷൻസാർക്കിയിൽ നിന്ന് 10 ബോട്ടിൽ ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂർ ബംഗാൾ കോളനിയിൽ കച്ചവടം നടത്തിവരികയായിരുന്നു. എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എ.എസ്.ഐ പി.എ.
അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, അജിത്ത് മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |