കല്ലറ: നോമ്പുകാലം തുടങ്ങിയതോടെ ഈന്തപ്പഴമാണ് താരം. വിശ്വാസികൾ നോമ്പുതുറക്കുന്നത് ഈന്തപ്പഴം കഴിച്ചാണെന്നതിനാൽ ഈന്തപ്പഴത്തിന് പ്രാധാന്യമേറെയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. ഒമാൻ,ഇറാൻ,ഇറാക്ക്,ദുബായ്,ടൂണീഷ്യ,സൗദി അറേബ്യ,ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാണ് ഈന്തപ്പഴമെത്തുന്നത്.
ഇനവും ഗുണനിലവാരവും അനുസരിച്ചാണ് റംസാൻ സമയത്ത് ഈന്തപ്പഴങ്ങൾക്ക് വില. കിലോയ്ക്ക് 100 രൂപ വരെ വർദ്ധനവ് ഉണ്ടാകാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.ഈന്തപ്പഴത്തിന് പുറമെ കാലിഫോർണിയ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്ന അക്റോട്ടിനും അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാർ ഏറെയാണ്. ഇഫ്താർ നാളുകളിൽ സുഹൃത്തുക്കൾക്ക് നൽകുന്ന സമ്മാനപ്പൊതിയിലും ഈന്തപ്പഴം പ്രധാനമാണ്.
പ്രധാന ഇനങ്ങൾ
സുൽത്താന,സുക്കാരി,അജ്വ,മോഡോൾ,അലോഫാസ്,ഫർദ്,അൽ-അൽഫാത്ത്,സുന്നത്
വിലയിലും മുന്നിൽ
സൗദിയിൽ നിന്നുള്ള അജ്വ ഈന്തപ്പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ. ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ഇന്ത്യൻ ഈന്തപ്പഴത്തിന് വില കുറവാണ്. നൂറോളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ടെങ്കിലും ഇതിൽ നാലിലൊന്ന് മാത്രമേ ഇവിടെ സുലഭമായുള്ളൂ. ഏറ്റവും കൂടുതൽ വില ജോർദ്ദാനിൽ നിന്നെത്തുന്ന മജ്ദൂളിനാണ്. കിലോയ്ക്ക് 1300 രൂപ. സൗദിയിൽ നിന്നെത്തിക്കുന്ന മബ്രൂമിന് കിലോയ്ക്ക് 980 രൂപ. ഇറാനിൽ നിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് 200 രൂപ മുതലാണ് വില.
സൗദിയിൽ നിന്നെത്തുന്ന ഹമൂർ, ശുക്രി, അജ്വ, തവായി, എന്നിവ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ബരാരി ആണ്. കിലോ 100 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |