
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മാർക്കറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക സ്ലാട്ടർ ഹൗസിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷയായി.എഞ്ചിനിയർ ലിജിയ രാജു റിപ്പോൾട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ജി. തുളസിധരൻപ്പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.ഷീജ,എ.നജാം,രമ്യാ സുധീർ,അവനവഞ്ചേരി രാജു,എസ്.ഗിരിജ,കൗൺസിലർ ബിനു.ജി.എസ്,സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു,സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം.പ്രദീപ്,നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ,ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി,സംഘാടക സമിതി കൺവീനർ ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |